ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ ഇന്ന് 11 മണിക്ക് ശേഷം തുറക്കും. ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തെത്തിയതിനാലാണ് ഷട്ടറുകൾ തുറക്കുന്നത്.
60.31 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. തിങ്കളാഴ്ച ഇത് 60.02 മീറ്റാറായിരുന്നു. തുടർന്നാണ് അധികജലം പുറത്തേക്ക് ഒഴുക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കിയത്.
ഷട്ടറുകൾ ഉയർത്തുന്നതോടെ കരുവന്നൂർ പുഴയിലെയും കുറുമാലിപ്പുഴയിലെയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി
Story Highlights: chimmini dam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here