രാജ്യത്തെ കൊവിഡ് ബാധയിൽ ആശങ്ക തുടരുന്നു; ഇന്നലെ മാത്രം 4529 മരണം

രാജ്യത്തെ കൊവിഡ് ബാധ അതിതീവ്രമായി തുടരുന്നു. ഇന്നലെ 4529 പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്ടമായത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,83,248 ആയി ഉയർന്നു.
അതേസമയം, രാജ്യത്തെ കേസുകളിൽ കുറവ് രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,54,96,330 ആയി. ഇന്നലെ 3,89,851 പേരാണ് കൊവിഡ് മുക്തി നേടിയത്.
ഇന്നലെ 2,63,533 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4329 പേർ മരണപ്പെട്ടു. രണ്ടരക്കോടി കൊവിഡ് ബാധിതർ ഉണ്ടാവുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ആദ്യമായി രണ്ടരക്കോടി കൊവിഡ് രോഗികളിൽ എത്തിയത്.
Story Highlights: India Records Highest One Day Covid Deaths today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here