പി സി ചാക്കോ എന്‍സിപി സംസ്ഥാന നേതൃത്വത്തിലേക്ക്

എന്‍സിപി സംസ്ഥാന അധ്യക്ഷനായി പി സി ചാക്കോയെ നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെതാണ് ഉത്തരവ്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി പി സി ചാക്കോ അക്ഷീണം പ്രവര്‍ത്തിക്കുമെന്ന് തനിക്ക് ഉറപ്പാണെന്ന് ഉത്തരവില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
മാര്‍ച്ചിലാണ് കോണ്‍ഗ്രസ് വിട്ട് മുതിര്‍ന്ന നേതാവായ പി സി ചാക്കോ എന്‍സിപിയിലെത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന് സത്ബുദ്ധിയുണ്ടാകാനാണ് എന്ന് പറഞ്ഞാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. എല്‍ഡിഎഫിനായി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനും ചാക്കോ ഇറങ്ങിയിരുന്നു.
Story Highlights: p c chakko, ncp
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here