കെ.കെ ശൈലജയെ ഒഴിവാക്കിയതിൽ ദുരുദ്ദേശമില്ല, ഒരാൾക്കു മാത്രം ഇളവ് വേണ്ടെന്നത് പാർട്ടി തീരുമാനം; മുഖ്യമന്ത്രി

രണ്ടാം എൽഡിഎഫ് സർക്കാരിൽ കെ.കെ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നൽകാത്തതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക ഇളവ് വേണ്ടന്നത് പാര്‍ട്ടിയുടെ പൊതുതീരുമാനമാണ്. ലോകം ശ്രദ്ധിച്ച രീതിയില്‍ പ്രവര്‍ത്തിച്ചവരെ സ്ഥാനാര്‍ഥിപട്ടികയില്‍ നിന്നുപോലും ഒഴിവാക്കി. സ്ഥാനാര്‍ഥിനിര്‍ണയത്തിലെ തീരുമാനമാണ് കൂടുതല്‍ ‘റിസ്ക്’ ഉണ്ടായിരുന്നത്. ശൈലജയെ ഒഴിവാക്കിയതില്‍ ദുരുദ്ദേശമില്ല, സദുദ്ദേശ്യത്തോടെയാണ് നിലപാടെടുത്തത്. ഇതുസംബന്ധിച്ച വിമര്‍ശനങ്ങളും സദുദ്ദേശത്തോടെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം മുൻ മന്ത്രിസഭയിൽ പ്രവർത്തിച്ചവരെല്ലാം ഒന്നിനൊന്ന് മികവ് കാട്ടിയെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനം കൂട്ടായാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ തീരുമാനം കോവിഡ് പ്രതിരോധത്തെ ബാധിക്കില്ല. നല്ല മികവോടെ തുടർന്നും മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Pinarayi vijayan response on kk shailaja, LDF GOVT
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here