Advertisement

ഇന്ത്യയ്ക്കായി 60 മില്യൺ ഡോസ് കൊവിഡ് വാക്‌സിൻ നൽകണമെന്ന് അമേരിക്കൻ പൗരാവകാശ പ്രവർത്തകൻ ജെസി എൽ ജാക്‌സൺ

May 19, 2021
Google News 1 minute Read

ഇന്ത്യ മഹാമാരിയുടെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്ന ഘട്ടത്തിൽ ഇന്ത്യക്ക് 60 മില്യൺ കൊവിഡ് വാക്‌സിൻ നൽകണമെന്ന് പ്രശസ്ത അമേരിക്കൻ പൗരാവകാശ പ്രവർത്തകൻ ജെസി എൽ ജാക്‌സൺ. വാക്‌സിൻ സഹായം നൽകാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് ജാക്‌സൺ ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടും.

‘മഹാമാരി ഒരു രാജ്യത്തെ മാത്രമല്ല, മനുഷ്യരാശിയെ മുഴുവനായാണ് ബാധിക്കുന്നത്. 60 മില്യൺ ആസ്ട്രാസെനക ഇന്ത്യക്ക് നൽകണമെന്നാണ് ബൈഡനോട് ആവശ്യപ്പെടുക’. ജാക്‌സൺ പ്രസ്താവനയിൽ അറിയിച്ചു. യുഎസ് ഇന്ത്യ ഫ്രണ്ട്ഷിപ് കൗൺസിൽ ചെയർമാൻ ഡോ. ഭാരത് ബറെ, ഇന്ത്യക്കായി ആന്റിവൈറൽ മരുന്നുകളും റെംഡെസിവറും നൽകണമെന്നും യുഎസ് പ്രസിഡന്റിനോട് ആവശ്യപ്പെടും.

Story Highlights: covid 19, joe biden

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here