Advertisement

ലഭിച്ച ഉത്തരവാദിത്വം ജനപക്ഷത്ത് നിന്നുകൊണ്ട് നിറവേറ്റുമെന്ന് നിയുക്ത മന്ത്രിമാർ ട്വിന്റിഫോറിനോട്

May 19, 2021
Google News 1 minute Read

ഗുഡ്‌മോണിംഗ് വിത്ത് എസ്‌കെഎൻ പരിപാടിയിലാണ് ജെ ചിഞ്ചുറാണി, പി രാജീവ്, എം.വി ഗോവിന്ദൻ എന്നീ മന്ത്രിമാർ മനസുതുറന്നത്. സ്പീക്കർ സ്ഥാനാർത്ഥി എംബി രാജേഷും പരിപാടിയിൽ പങ്കെടുത്തു.

വകുപ്പ് ഏതായാലും അതിനനുസരിച്ച് പ്രവർത്തിക്കുമെന്ന് സിപിഐഎം നേതാവും നിയുക്ത മന്ത്രിയുമായ എം. വി ഗോവിന്ദൻ പറഞ്ഞു. ജനങ്ങളെ സഹായിക്കുന്നതിനും വികസന പ്രവർത്തനങ്ങൾക്കും വേണ്ടി നിലകൊള്ളും.

പാർട്ടി ഏൽപ്പിച്ച ദൗത്യം എന്തായാലും അത് നിറവേറ്റുമെന്ന് സിപിഐ നേതാവ് ജെ. ചിഞ്ചുറാണി പ്രതികരിച്ചു. മന്ത്രി എന്ന നിലയിൽ പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് നിയുക്ത മന്ത്രി പി. രാജീവ് വ്യക്തമാക്കി. തെറ്റായ വഴികൾ ഉണ്ടാകില്ലെന്ന ഉറപ്പാണ് ജനങ്ങൾക്ക് നൽകാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ഏൽപ്പിച്ച ദൗത്യം ജാഗ്രതയോടെ പൂർത്തിയാക്കുമെന്നാണ് നിയുക്ത ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരണം.

അതേസമയം ഇപ്പോൾ ലഭിച്ചിരിക്കുന്നത് വ്യത്യസ്തമായ ചുമതലയാണെന്നായിരുന്നു എൽഡിഎഫ് സ്പീക്കർ സ്ഥാനാർത്ഥി എംബി രാജേഷിന്റെ പ്രതികരണം.

Story Highlights: pinarayi vijayan ministry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here