Advertisement

മാസ്‌ക് ധരിച്ചില്ല; മധ്യപ്രദേശിൽ നടുറോഡില്‍ സ്ത്രീക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

May 19, 2021
Google News 2 minutes Read

മധ്യപ്രദേശിലെ സാഗറിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് വീട്ടമ്മയ്ക്ക് നടുറോഡില്‍ പൊലീസിന്റെ ക്രൂര മര്‍ദ്ദനം. പലചരക്ക് സാധനങ്ങള്‍ വാങ്ങാനെത്തിയ സ്ത്രീയെയും മകളെയും പൊലീസ് ആദ്യം തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കവെ കുതറി മാറിയതോടെയാണ് സ്ത്രീയെ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. മകള്‍ക്ക് മുന്നില്‍ വച്ചാണ് പൊലീസ് സംഘം ഇവരെ മര്‍ദ്ദിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

രണ്ട് പുരുഷ പൊലീസുകാരും ഒരു വനിതാ പൊലീസും ചേര്‍ന്നാണ് സ്ത്രീയെ മര്‍ദ്ദിക്കുന്നത്. ഇവരെ റോഡിലിട്ട് വലിച്ചിഴക്കുന്നതും തടയാന്‍ ചെന്ന മകളെ തള്ളുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്.

മാസ്‌ക് ധരിക്കാത്തത് നിലവിലെ സാഹചര്യത്തില്‍ തെറ്റ് തന്നെയാണ്, എന്നാല്‍ ആ തെറ്റ് തിരുത്തേണ്ടത് ഇങ്ങനെയല്ല എന്ന രീതിയിലാണ് പൊലീസിനെതിരെ വിമര്‍ശനമുയരുന്നത്.

Story Highlights: Woman Brutally Kicked in Madhya Pradesh For Not Wearing Mask

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here