ഐപിഎലിനായി ഇംഗ്ലണ്ട് പര്യടനം വെട്ടിച്ചുരുക്കാനൊരുങ്ങി ബിസിസിഐ

ഐപിഎലിനായി ഇംഗ്ലണ്ട് പര്യടനം വെട്ടിച്ചുരുക്കാനൊരുങ്ങി ബിസിസിഐ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു ശേഷം കളിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ബിസിസിഐ വെട്ടിച്ചുരുക്കാനൊരുങ്ങുന്നത്. സെപ്തംബറിൽ നടക്കുന്ന ടി-20 ലോകകപ്പിനു മുൻപ് ഐപിഎൽ പൂർത്തിയാക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ടെസ്റ്റ് പരമ്പര വെട്ടിച്ചുരുക്കിയാൽ ഈ സമയത്തിനുള്ളിൽ ഐപിഎൽ പൂർത്തിയാക്കാൻ കഴിയും.
പരമ്പര വെട്ടിച്ചുരുക്കുന്നതിനായി ബിസിസിഐ ഇസിബിയുമായി ചർച്ച നടത്തുകയാണ്. ഏറെ വൈകാതെ ഇക്കാര്യത്തിൽ തീരുമാനം ആകുമെന്നാന് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിൽ തന്നെ ഐപിഎൽ നടത്താനാണ് ശ്രമം. രണ്ടാം ഓപ്ഷനായി യുഎഇയെയും പരിഗണിക്കുന്നുണ്ടെന്ന് ബിസിസിഐ പ്രതിനിധി അറിയിച്ചു. 31 മത്സരങ്ങൾ കൂടിയാണ് ഇനി ഐപിഎലിൽ ബാക്കിയുള്ളത്.
വരുന്ന സീസണിൽ പുതിയ രണ്ട് ഐപിഎൽ ടീമുകളെ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് ബിസിസിഐ താത്കാലിക ബ്രേക്കിട്ടിരുന്നു. പുതിയ ടീമുകളെ അവതരിപ്പിക്കാൻ പറ്റിയ സമയം ഇതല്ലെന്നും നിലവിൽ നിർത്തിവച്ചിരിക്കുന്ന സീസണിൻ്റെ ഭാവി പരിഗണിച്ച് മാത്രമേ തീരുമാനം എടുക്കൂ എന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് ഐപിഎൽ മത്സരങ്ങൾ മാറ്റിവെച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് പരിശീലകൻ എൽ ബാലാജി, ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.
Story Highlights: BCCI prepares to shorten England tour for IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here