മകനെ എല്ലാ കളിയും കളിപ്പിക്കണം; വിചിത്ര നിബന്ധന വെച്ച് ഫുട്ബോൾ ക്ലബ് വാങ്ങി ചൈനീസ് വ്യവസായി

മകനെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കണമെന്ന വിചിത്രമായ നിബന്ധന വച്ച് ഫുട്ബോൾ ക്ലബ് വാങ്ങി ചൈനീസ് വ്യവസായി. 35കാരനായ ഹേ ഷിഹ്വയാണ് രണ്ടാം നിര ലീഗിൽ കളിക്കുന്ന ഫുട്ബോൾ ക്ലബ് വാങ്ങിയത്. വാങ്ങിയ ഉടൻ ക്ലബിൻ്റെ പേര് മാറ്റി ഷിഹ്വ തൻ്റെ മകൻ്റെ പേരാക്കി. സിബോ കുജു എന്നാണ് ഇപ്പോൾ ക്ലബിൻ്റെ പേര്. എല്ലാ കളിയും കളിപ്പിക്കുക മാത്രമല്ല, സെറ്റ് പീസുകളൊക്കെ എടുക്കാൻ ഏല്പിച്ചിരിക്കുന്നതും സിബോയെയാണ്.
126 കിലോ തൂക്കമുള്ള സിബോയ്ക്ക് ഏഴാം നമ്പർ ജഴ്സിയാണ് നൽകിയിരിക്കുന്നത്. ഒരു മത്സരത്തിൽ ടീം ഉടമയായ ഷിഹ്വയും കളത്തിലിറങ്ങി. 10ആം നമ്പർ ജഴ്സിയണിഞ്ഞാണ് ഷിഹ്വ കളിക്കാൻ ഇറങ്ങിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു പോയിൻ്റുമായി ലീഗിൽ അവസാനമാണ് സിബോ കുജു.
Story Highlights: Chinese Businessman Buys Soccer Team, Forces Coach To Play His Son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here