കൊവിഡ് ബാധിച്ച് മരിച്ച കോൺഗ്രസ് പ്രവർത്തകൻ്റെ മൃതദേഹം കാണാനില്ല; പുതിയ ആരോഗ്യമന്ത്രിക്ക് ആദ്യ പരാതിയുമായി ബിന്ദു കൃഷ്ണ

കൊവിഡ് ബാധിച്ച് മരിച്ച കോൺഗ്രസ് പ്രവർത്തകൻ്റെ മൃതദേഹം കാണാനില്ലെന്ന് പരാതി. പുതിയ ആരോഗ്യമന്ത്രി വീണാ ജോർജിന് ലഭിച്ച ഈ ആദ്യ പരാതി നൽകിയത് കൊല്ലം ഡിസിസി പ്രസിഡൻ്റ് ബിന്ദു കൃഷ്ണയാണ്.
കിളികൊല്ലൂർ സ്വദേശി ശ്രീനിവാസൻ്റെ മൃതദേഹമാണ് കാണാതായത്. ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്നുമാണ് ശ്രീനിവാസന്റെ മൃതദേഹം കാണാതായതെന്ന് ബിന്ദു കൃഷ്ണ പരാതിയിൽ പറയുന്നു. മൃതദേഹം മറ്റൊരിടത്ത് മാറി നൽകി എന്നാണ് പരാതി. കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റാണ് ശ്രീനിവാസൻ.
Story Highlights: congress booth president dead body gone missing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here