Advertisement

ക്ഷമ പരീക്ഷിക്കരുത്; ആവശ്യങ്ങള്‍ അംഗീകരിക്കണം; കേന്ദ്രത്തോട് കര്‍ഷകര്‍

May 20, 2021
0 minutes Read

കേന്ദ്ര സർക്കാർ എത്രയും വേഗം കര്‍ഷകരുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് കര്‍ഷക നേതാക്കള്‍. തങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.

സമരത്തില്‍ പങ്കെടുത്ത 470 ലധികം കര്‍ഷകർ ഇതുവരെ മരിച്ചു. അന്നദാതാക്കളായ സ്വന്തം പൗരന്‍മാരോട് മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കര്‍ഷകരുടെ ക്ഷേമമാണ് കേന്ദ്രം ആഗ്രഹിക്കുന്നതെങ്കില്‍, കര്‍ഷകരുമായി ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറയുന്നു.

കര്‍ഷകരുമായി ഇതുവരെ 11 തവണ കേന്ദ്രം ചര്‍ച്ച നടന്നിട്ടുണ്ട്. എന്നാല്‍ കര്‍ഷക ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. ഇക്കഴിഞ്ഞ ജനുവരിയില്‍, കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷകരോട് വാഗ്ദാനം ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top