Advertisement

ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാറിന്റെ പിതാവ് അന്തരിച്ചു; കാന്‍സര്‍ ബാധിച്ച്‌ ചികിത്സയിലായിരുന്നു

May 20, 2021
0 minutes Read

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാറിന്റെ പിതാവ് കിരണ്‍ പാല്‍ സിങ് കാന്‍സര്‍ ബാധിച്ച്‌ മരിച്ചു. 63 വയസായിരുന്നു. കരളിന് കാന്‍സര്‍ ബാധിച്ച്‌ കഴിഞ്ഞ എട്ടു മാസത്തോളമായി ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച മീററ്റിലെ വീട്ടിലായിരുന്നു അന്ത്യം. ഉത്തര്‍ പ്രദേശ് പൊലീസില്‍ സബ് ഇന്‍സ്പെക്ടറായിരുന്നു കിരണ്‍ പാല്‍ സിങ്. 2020 സെപ്റ്റംബറിലാണ് അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്.

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കീമോതെറാപ്പിക്ക് വിധേയനായിരുന്നു. ഇതിനു ശേഷം രണ്ടാഴ്ച മുമ്ബ് സ്ഥിതി വഷളായതിനെ തുടര്‍ന്ന് മീററ്റിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി രണ്ടു ദിവസത്തിനു ശേഷമാണ് ഇപ്പോള്‍ മരണം സംഭവിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top