Advertisement

ലോക്ക്ഡൗണിൽ തെരുവ് നായകൾക്ക് ചിക്കൻ ബിരിയാണി

May 20, 2021
1 minute Read

ലോക്ക്ഡൗണിൽ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ തെരുവിൽ അലഞ്ഞു നടക്കുന്ന നായകൾക്ക് ഭക്ഷണമായി ചിക്കൻ ബിരിയാണി നൽകുകയാണ് രഞ്ജീത് നാഥ് എന്ന 58കാരൻ. ദിവസേന ഇരുന്നൂറോളം നായകൾക്കാണ് രഞ്ജീത് ഭക്ഷണമെത്തിക്കുന്നത്. 30 മുതൽ 40 കിലോഗ്രാം വരെ ബിരിയാണിയാണ് ഒരു ദിവസം വേണ്ടി വരിക. ചിക്കൻ ബിരിയാണി കൂടാതെ മട്ടൻ ബിരിയാണിയും രഞ്ജീത് തെരുവുനായകൾക്ക് വിളമ്പാറുണ്ട്.

കഴിഞ്ഞ 11 വർഷമായി രഞ്ജീത് നായകൾക്ക് ഭക്ഷണം നൽകുന്നുണ്ട്. എന്നാൽ ഈ ലോക്ക്ഡൗണിലാണ് ബിരിയാണി കൊടുക്കാൻ തീരുമാനിച്ചത്. നായകൾ തനിക്ക് മക്കളെ പോലെയാണെന്നും താൻ ജീവിച്ചിരിക്കുന്നിടത്തോളം ഇത് തുടരുമെന്നു രഞ്ജീത് പറഞ്ഞു.

Story Highlights: dog eats biriyani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top