മുൻഗാമികളെ മാതൃകയാക്കുമെന്ന് നിയുക്ത മന്ത്രി റോഷി അഗസ്റ്റിൻ ട്വന്റിഫോറിനോട്

മുൻഗാമികളെ മാതൃകയാക്കി പ്രവർത്തിക്കുമെന്ന് രണ്ടാം പിണറായി സർക്കാരിൽ ജലവിഭവ വകുപ്പ് മന്ത്രിയായി അധികാരമേൽക്കുന്ന റോഷി അഗസ്റ്റിൻ ട്വിന്റിഫോറിനോട് പറഞ്ഞു.
‘സന്തോഷമുണ്ട്. അതിരുകവിഞ്ഞ സന്തോഷമൊന്നും ഇല്ല. രണ്ടരപതിറ്റാണ്ട് ഇടുക്കി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎ എന്ന നിലയിൽ ജനസേവനത്തിന്റെ പാതയിൽ എനിക്ക് പാർട്ടി തന്ന അംഗീകാരമാണിത്. അതിന് ,സർവശക്തനോട് നന്ദി പറയുന്നു. എല്ലാ പ്രതിസന്ധികളിലും ദൈവത്തിന്റെ കരുതൽ ഒപ്പമുണ്ടായിരുന്നു. ഒപ്പം ഇടുക്കിയിലെ ജനങ്ങളും. എന്നെ ഒരിക്കലും അവർ വീഴാൻ അനുവദിച്ചില്ല.
കെഎം മാണി സാർ എന്റെ വഴികാട്ടിയാണ്. ജീവിതത്തിലെ വിജയത്തിലും പ്രവർത്തനത്തിലും നിഴലായിരുന്നു അദ്ദേഹം. മാണി സാറിന് കൊടുത്ത സ്ഥാനമാണ് ജോസ് കെ മാണിക്ക് എന്റെ ഹൃദയത്തിലുള്ളത്’.
മുൻഗാമികളെ മാതൃകയാക്കി പ്രവർത്തിക്കുമെന്നും ജനങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ ചെയ്യുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
Story Highlights: roshi augustine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here