Advertisement

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ കാണികളെ അനുവദിക്കാന്‍ തീരുമാനം

May 20, 2021
Google News 0 minutes Read

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കാണികള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. 4000 കാണികളെ മത്സരം കാണുവാന്‍ അനുവദിക്കാനാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനമെടുത്തിരിക്കുന്നത്. ജൂണ്‍ 18ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കാനിരിക്കുന്ന വേദി കൂടിയാണ് സതാംപ്ടണ്‍.

സതാംപ്ടണില്‍ വെച്ച്‌ നടക്കുന്ന ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിലെ ഹാംഷയര്‍ ലെസ്റ്റര്‍ മത്സരത്തിനും 1500 കാണികളെ അനുവദിച്ചിട്ടുണ്ട്. 2019 സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ടില്‍ ഒരു ക്രിക്കറ്റ് മത്സരത്തിന് കാണികളെ അനുവദിക്കുന്നത്. നാളെ ആരംഭിക്കുന്ന കൗണ്ടി മത്സരങ്ങള്‍ക്കും കാണികളെ അനുവദിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here