ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; പ്രവേശനം 4000 പേർക്ക്

ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശനം 4000 കാണികൾക്ക്. ഹാംഷയർ കൗണ്ടി തലവനാണ് ഇക്കാര്യം. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് സ്റ്റേഡിയത്തിലേക്ക് ആളെ പ്രവേശിപ്പിക്കാൻ യുകെ സർക്കാർ അനുവാദം നൽകിയത്. കൗണ്ടി മത്സരങ്ങളിൽ കാണികളെ അനുവദിക്കുന്നുണ്ട്.
4000 ടിക്കറ്റിൽ 50 ശതമാനം ഐസിസിക്ക് നൽകും. ബാക്കിയുള്ള 2000 സീറ്റുകളാവും വില്പനയ്ക്ക് വെക്കുക. ടിക്കറ്റിന് ആവശ്യക്കാർ ഏറെയാണ്.
അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി പുരുഷ, വനിതാ ടീമുകൾ ഒരുമിച്ച് പറക്കാൻ തയ്യാറെടുക്കുകയാണ്. ജൂൺ രണ്ടിന് മുംബൈയിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ ഇരുടീമുകളും ഇംഗ്ലണ്ടിലേക്ക് തിരിക്കും.
പുരുഷ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലും ഇംഗ്ലണ്ടുമായി 5 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയുമാണ് കളിക്കുക. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. 2014നു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നത്.
ഇംഗ്ലണ്ടിൽ എത്തിക്കഴിഞ്ഞ് ടീം വീണ്ടും ഒരാഴ്ച നിരീക്ഷത്തിൽ കഴിയും. അതിന് ശേഷമായിരിക്കും പരിശീലനം ആരംഭിക്കുക. ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാവരുടെയും വീടുകളിലെത്തി കൊവിഡ് പരിശോധന നടത്താനുള്ള ക്രമീകരണം ബിസിസിഐ ഒരുക്കിയിരുന്നു.
അതേസമയം, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി വീണ്ടും രമേഷ് പവാറിനെ നിയമിച്ചു. മുൻ ഇന്ത്യൻ താരം കൂടിയായ പവാർ ഡബ്ല്യു വി രാമന് പകരമാണ് പരിശീലക സ്ഥാനം ഏറ്റെടുക്കുക. നേരത്തെ, പവാറിനു പകരമാണ് രാമനെ നിയമിച്ചത്. വാർത്താകുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Story Highlights: WTC final; Admission is for 4000 people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here