മുഖ്യമന്ത്രിക്ക് കൂടുതൽ വകുപ്പുകൾ; മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി

മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രിക്ക് മുൻപത്തേക്കാൾ കൂടുതൽ വകുപ്പുകളുണ്ട്. പരിസ്ഥിതിയും പ്രവാസികാര്യവും മുഖ്യമന്ത്രിക്ക് തന്നെയാണ്.
വി അബ്ദുറഹ്മാന് കായികവും വഖഫും ഒപ്പം റെയിൽവേയും ലഭിച്ചു. ഫിഷറീസ്, സാംസ്ക്കാരിക വകുപ്പിന് പുറമേ സജി ചെറിയാന് യുവജന കാര്യവും നൽകി. വീണാ ജോർജിന് ആരോഗ്യ വകുപ്പിന് പുറമെ വനിതാ – ശിശുക്ഷേമവും ലഭിച്ചു. ഭക്ഷ്യമന്ത്രി ജിആർ അനിലിനാണ് ലീഗൽ മെട്രോളജി വകുപ്പ്.
ഉന്നത വിദ്യാഭ്യാസ മന്ത്ര ആർ ബിന്ദുവിന് സാമൂഹിക സുരക്ഷയുടെ ചുമതല കൂടിയുണ്ട്. കെകെ ശൈലജ ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് ഈ വകുപ്പ് ആരോഗ്യ മന്ത്രിക്കായിരുന്നു.
Story Highlights: change in ministers portfolio notification
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here