കണ്ടെയ്ൻമെൻ്റ് സോണിൽ നിർമ്മാണ പ്രവർത്തനങ്ങളാകാം; സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തിക്കാം; മുഖ്യമന്ത്രി

കണ്ടെയിന്‍മെന്‍റ് സോണുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തടസ്സമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. അതിഥിത്തൊഴിലാളികള്‍ക്ക് ജോലിയും വരുമാനവും ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ പറത്തു പോകാതെ നോക്കാൻ നിരീക്ഷണം ശക്തിപ്പെടുത്തി. ഇവർ വീടുകളില്‍ തന്നെ ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി ഫോണ്‍ ചെയ്ത് വിവരം അന്വേഷിക്കുന്ന സംവിധാനം നടപ്പാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
ലോക്ക്ഡൗണ്‍ സമയത്ത് ജീവന്‍രക്ഷാ മരുന്നുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച് നല്‍കുന്നതിന് പൊലീസ് ഏര്‍പ്പെടുത്തിയ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നു. ഹൈവേ അലര്‍ട്ട് സെല്ലിന്‍റെ നിയന്ത്രണത്തിലാണ് ജില്ലയില്‍ നിന്ന് മറ്റു ജില്ലയിലേക്ക് മരുന്ന് എത്തിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ പദ്ധതിയിലൂടെ 910 പേര്‍ക്ക് മരുന്ന് എത്തിച്ചു നൽകിയതായും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here