കൊവിഡ് വ്യാപനം ; ഗോവയിൽ ലോക് ഡൗൺ മെയ് 31 വരെ നീട്ടി

ഗോവയിൽ കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ലോക് ഡൗൺ മെയ് 31 വരെനീട്ടി. മെയ് ഒമ്പതിനായിരുന്നു നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. 23 വരെ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ 31 വരെ തുടരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
അവശ്യ സാധനങ്ങൾ വാങ്ങാനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നായിരുന്നു സർക്കാർ അറിയിച്ചത്. മരുന്നു കടകൾക്കും പ്രവർത്തിക്കാൻ സാധിക്കും. അവശ്യ സാധനങ്ങളുടെ വിൽപ്പന രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ആക്കി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. പൊതുഗതാഗതം ഉണ്ടായിരിക്കില്ല. കാസിനോകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കില്ലെന്നും മുഖ്യന്ത്രി വ്യക്തമാക്കി.
Story Highlights: Goa extends Covid-19 lockdown till May 31
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here