കർഷകസമരമാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്ന് ഹരിയാന സർക്കാർ

കർഷകസമരമാണ് ഹരിയാനയിലെ ഗ്രാമപ്രദേശങ്ങളിൽ കൊവിഡ് വ്യാപനത്തിന് കാരണമെന്ന് ഹരിയാന സർക്കാർ. കേന്ദ്രത്തിന് നൽകിയ റിപോർട്ടിലാണ് സംസ്ഥാന സർക്കാർ ആരോപണമുന്നയിക്കുന്നത്. ഹരിയാനയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മരിച്ച 129 കർഷകർ സമരത്തിൽ പങ്കെടുത്തവരായിരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നും പരിശോധനകൾ വർധിപ്പിക്കണമെന്നും കേന്ദ്രത്തിന് നൽകിയ റിപോർട്ടിൽ പറയുന്നു.
ഹരിയാനയിലെ ഗ്രാമീണ മേഖലകളിലാണ് കൊവിഡ് വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 13 ജില്ലകളിലായി 786 പേരാണ് മരിച്ചത്. ഇവയെല്ലാം ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളതാണ്. പഞ്ചാബിലും സമാനമായ സ്ഥിതിയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. സമരത്തിൽ സ്ഥിരമായായി പങ്കെടുത്തിരുന്ന പലർക്കും രോഗബാധയുണ്ട്.
Story Highlights: farmers protest is the key reason for covid , hariyana govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here