ജയിലില്‍ നരകിക്കുന്നു; ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാം: ഫാദര്‍ സ്റ്റാന്‍ സ്വാമി

തന്റെ ആരോഗ്യാവസ്ഥ ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാമെന്ന് ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി. ബോംബെ ഹൈക്കോടതിയെയാണ് ആശങ്ക അറിയിച്ചത്.
പാര്‍ക്കിന്‍സണ്‍ അടക്കം രോഗങ്ങള്‍ കാരണം അവശ നിലയിലാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ബോംബെ ഹൈക്കോടതി. മുംബൈ തലോജ ജയിലില്‍ നരകിക്കുകയാണ്. മുംബൈ ജെ ജെ ആശുപത്രിയിലേക്ക് മാറ്റേണ്ട. നേരത്തെ രണ്ട് തവണ ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും ആരോഗ്യനില വഷളാവുകയാണ് ചെയ്തത്. ജാമ്യമാണ് ആവശ്യമെന്നും സ്റ്റാന്‍ സ്വാമി വ്യക്തമാക്കി. ജാമ്യാപേക്ഷ അടുത്ത മാസം ഏഴിന് പരിഗണിക്കാനായി മാറ്റി.
Story Highlights: bheema koregon case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here