രാജ്യത്തെ 50 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ലെന്ന് റിപ്പോർട്ട്

രാജ്യത്തെ 50 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ലെന്ന് പഠനങ്ങൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായിരിക്കുന്നത്. മാസ്‌ക് ധരിക്കുന്നവരിൽ 64 ശതമാനം ആളുകൾ കൃത്യമായ രീതിയിലല്ല മാസ്‌ക് ധരിക്കുന്നതെന്നും പഠനത്തിൽ തെളിഞ്ഞു.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന് പ്രധാന കാരണം മാസ്‌ക് കൃത്യമായി ഉപയോഗിക്കാത്തതാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. മാസ്‌ക് ധരിക്കുന്നത് പലരും മൂക്കിന് താഴെയാണെന്നും വിമർശിച്ചു. സാമൂഹിക അകലവും മാസ്‌കുമാണ് കൊവിഡിനെ അകറ്റാനുള്ള വഴിയെന്നും ഇത് പാലിക്കാത്തതാണ് രോഗവ്യാപനത്തിന് കാരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പറഞ്ഞു
Story Highlights: improper mask wearing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here