അവകാശികളില്ലാതെ പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാർ

പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാർ ആർക്കും വേണ്ട. കഴിഞ്ഞ പിണറായി സർക്കാരിൻ്റെ തുടക്കത്തിലും പതിമൂന്നാം നമ്പർ കാർ ആരുമെടുക്കാത്തത് വിവാദമായിരുന്നു. വിവാദത്തിനു പിന്നാലെ ധനമന്ത്രി തോമസ് ഐസക്കാണ് പതിമൂന്നാം നമ്പർ കാറിൻ്റെ അവകാശിയായിരുന്നത്.
കൂടുതൽ മന്ത്രിമാരും ഈശ്വര നാമത്തിലല്ലാതെ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തതെങ്കിലും പതിമൂന്നാം നമ്പറിൽ അപശകുനം കാണുകയാണ് മന്ത്രിമാർ. ടൂറിസം വകുപ്പാണ് മന്ത്രിമാർക്ക് കാർ നൽകുന്നത്. ഇക്കുറി മന്ത്രിമാർക്കായി പതിമൂന്നാം നമ്പർ കാർ തയാറാക്കിയെങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞ് ആ കാറിൽ കയറാൻ ആളില്ലാതായി.
ആലുവ ഗസ്റ്റ് ഹൗസിൽ നിന്നെത്തിച്ച മറ്റൊരു വാഹനവും പതിമൂന്നിനെ ഒഴിവാക്കാൻ ഉപയോഗിക്കേണ്ടി വന്നു.
Read Also : ആദ്യ ഏഴ് നമ്പർ മുഖ്യമന്ത്രിക്കും ഘടകകക്ഷി മന്ത്രിമാർക്കും; മന്ത്രിമാരുടെ വാഹന നമ്പറുകൾ ഇങ്ങനെ
കഴിഞ്ഞ തവണ സർക്കാരിൻ്റെ തുടക്കത്തിൽ 12 കഴിഞ്ഞ് പതിനാലാം നമ്പർ കാറാണ് ഉണ്ടായിരുന്നത്. വിവാദമായതോടെ ധനമന്ത്രി തോമസ് ഐസക് അങ്ങോട്ട് ആവശ്യപ്പെട്ട് പതിമൂന്നാം നമ്പർ കാറിൻ്റെ അവകാശിയായിരുന്നു.
2011 ലെ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പതിമൂന്നാം നമ്പർ കാറുണ്ടായിരുന്നില്ല .2006 ൽ വി എസ് സർക്കാരിൻ്റെ കാലത്ത് എംഎ ബേബി പതിമൂന്നാം നമ്പർ കാറിനെ ഏറ്റെടുത്തിരുന്നു.
Story Highlights: kerala ministers avoid number 13 state car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here