Advertisement

വസ്തുത പറയുമ്പോള്‍ അട്ടിപ്പേറവകാശം എന്ന് പറഞ്ഞിട്ട് കാര്യമില്ല: മുഖ്യമന്ത്രിക്ക് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി

May 21, 2021
Google News 1 minute Read
pinarayi pk kunhalikutty

ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ മുസ്ലിം ലീഗ് നേതാവും നിയുക്ത എംഎല്‍എയുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഏത് വകുപ്പ് കൊടുക്കുന്നു എന്നതല്ല, കൊടുത്തിട്ട് തിരിച്ചെടുക്കുന്നത് അപമാനകരമാണ്. ഒരു സമുദായത്തിന്റെ പേര് പറഞ്ഞ് വകുപ്പ് തിരിച്ചെടുക്കുന്നത് സമുദായത്തെ അപമാനിക്കലാണ്. ചില സമുദായങ്ങള്‍ ഒരു വകുപ്പ് കൈകാര്യം ചെയ്യുന്നത് ശരിയാവില്ലെന്ന നിലപാട് ശരിയല്ല. വസ്തുത പറയുമ്പോള്‍ അട്ടിപ്പേറവകാശം എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി.

ന്യൂനപക്ഷക്ഷേമ വകുപ്പ് താന്‍ കൈകാര്യം ചെയ്യുന്നതില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു. സഭകളുടെ എതിര്‍പ്പ് കണക്കിലെടുത്തല്ല വകുപ്പ് താന്‍ ഏറ്റെടുത്തത്. മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിനല്ലെന്ന്, തീരുമാനത്തോടുളള മുസ്ലിംലീഗ് വിമര്‍ശനത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഒരേ നീതി ലഭിക്കുന്നില്ലെന്ന കഴിഞ്ഞകാല ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത്. എല്‍ഡിഎഫ് വന്നാലും യുഡിഎഫ് വന്നാലും നീതി ലഭിക്കുന്നില്ലെന്ന് ക്രൈസ്തവ സഭകള്‍ പരാതിപ്പെട്ടിരുന്നു. ഒരു മത വിഭാഗത്തിലെ ന്യൂനപക്ഷങ്ങളുടെ ക്ഷേമം മാത്രമായി വകുപ്പിന്റെ പ്രവര്‍ത്തനം ചുരുങ്ങിയെന്നായിരുന്നു വിമര്‍ശനം. വകുപ്പ് ഏറ്റെടുക്കാനുളള തീരുമാനത്തെ കേരള കത്തോലിക്ക മെത്രാന്‍ സമിതി സ്വാഗതം ചെയ്തു.

Story Highlights: p k kunhali kutty, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here