അഭിപ്രായം ഉള്ള പാർട്ടിയാണ് കോൺഗ്രസ്; പ്രതിപക്ഷ നേതാവിനെ ഉടൻ പ്രഖ്യാപിക്കും: കെ വി തോമസ്

പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തിൽ ഹൈക്കമാൻഡിനെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. തീരുമാനം ഹൈക്കമാന്‍ഡ് ഉടൻ പ്രഖ്യാപിക്കും.
നിയമസഭ തുടങ്ങിയ ശേഷം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇത് സർക്കാർ ഉണ്ടാക്കുന്ന കാര്യം അല്ലല്ലോ. നേതൃത്വം മാറണോ എന്ന കാര്യത്തിലുള്ള അഭിപ്രായവും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആരാണ് എന്നത് തർക്കത്തിന്റെ വിഷയം അല്ല. തർക്കങ്ങൾ അല്ല അഭിപ്രായം. അഭിപ്രായം ഉള്ള പാർട്ടിയാണ് കോൺഗ്രസ് എന്നും കെ വി തോമസ് അഭിപ്രായപ്പെട്ടു.
പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന ഈ മാസം 24 ന് പ്രതിപക്ഷ നേതാവ് സഭയിൽ ഉണ്ടാകുമെന്നുംഅതിൽ ആർക്കും ആശങ്ക വേണ്ട എന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.
Story Highlights: leader of the opposition to be announced soon kv thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here