മാസ്‌ക് ധരിക്കാത്ത 8,562 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 8,562 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തതിന് 4,622 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും പിഴയായി 34,08,250 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മെയ് 30 വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നാളെ മുതല്‍ ഒഴിവാക്കാനും തീരുമാനിച്ചു.
മെയ് 30 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതാണ് ആശങ്കയുയര്‍ത്തുന്നത്. കൂടുതല്‍ ശക്തമായ നടപടികള്‍ ജില്ലയില്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here