Advertisement

‘കൊവിഡ് പ്രിയപ്പെട്ടവരുടെ ജീവൻ കവർന്നെടുത്തു’; വിതുമ്പി പ്രധാനമന്ത്രി

May 21, 2021
Google News 2 minutes Read
Modi Chokes Tribute Covid

കൊവിഡിൽ ജീവൻ പൊലിഞ്ഞവരെപ്പറ്റി സംസാരിക്കുന്നതിനിടെ വിതുമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് ഒരുപാട് പ്രിയപ്പെട്ടവരുടെ ജീവിതം കൊവിഡ് കവർന്നെടുത്തു എന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗത്തിൽ നമ്മൾ കടുത്ത പോരാട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ മണ്ഡലമായ വാരണാസിയിൽ ആരോഗ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഈ വൈറസ്…, നമ്മുടെ പ്രിയപ്പെട്ട പാലരുടെയും ജീവിതം കവർന്നെടുത്തു. അവർക്കും കുടുംബത്തിനും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. രണ്ടാം തരംഗത്തിൽ ഒരേസമയം, പലതരത്തിലുള്ള പോരാട്ടങ്ങളാണ് നമുക്ക് നടത്തേണ്ടിവന്നിട്ടുള്ളത്. രോഗബാധാനിരക്ക് വളരെ അധികമാണ്. കൂടുതൽ ആളുകൾക്ക് ആശുപത്രിയിൽ കഴിയേണ്ടിവരുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.

വാക്സിനേഷൻ സാമൂഹിക ഉത്തരവാദിത്തമാക്കി മാറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെതിരെയുള്ളത് നീണ്ട യുദ്ധമാണെന്നും വാക്സിനേഷൻ കൂട്ടായ ഉത്തരവാദിത്തമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ച ബ്ലാക്ക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണസംഖ്യ കുറയുന്നില്ല. പ്രതിദിന മരണം നാലായിരത്തിന് മുകളിൽ തന്നെ നിൽക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4, 209 മരണം റിപ്പോർട്ട് ചെയ്തു . 3.57 ലക്ഷം പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.

Story Highlights: Modi Chokes As He Pays Tribute To Covid Victims

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here