Advertisement

ദേശീയ പുരസ്കാര ജേതാവായ ഛായാഗ്രാഹകൻ കൊവിഡ് ബാധിച്ച് മരിച്ചു

May 21, 2021
Google News 2 minutes Read
National Award cinematographer covid

ദേശീയ പുരസ്കാര ജേതാവായ ഛായാഗ്രാഹകൻ ഇറോം മൈപക് കൊവിഡ് ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. ഇംഫാലിലെ ഒരു ആശുപത്രിയിൽ വച്ചായിരുന്നു മരണം. മണിപ്പൂരുകാരനായ ഇറോം സംസ്ഥാനത്ത് ഛായാഗ്രാഹണത്തിന് ദേശീയ പുരസ്കാരം ലഭിച്ച ഒരേയൊരു ആളാണ്. ഭാര്യയ്ക്കും രണ്ട് മക്കൾക്കും കൊവിഡ് ബാധിച്ചിരുന്നെങ്കിൽ ഇവർ നെഗറ്റീവായി.

30 വർഷത്തോളമായി പരന്നുകിടക്കുന്ന കരിയറാണ് ഇറോം മൈപകിൻ്റേത്. മണിപ്പൂർ സിനിമാട്ടോഗ്രാഫേഴ്സ് അസോസിയേഷൻ രൂപീകരിച്ചതും ഇറോം ആണ്. ‘ദി മോൺപാസ് ഓഫ് അരുണാചൽ പ്രദേശ്’ എന്ന ഡോക്യുമെൻ്ററിയ്ക്കാണ് അദ്ദേഹത്തിന് ദേശീയ പുഅസ്കാരം ലഭിച്ചത്.

അതേസമയം, രാജ്യത്ത് ഇന്നലെ 2,59,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണസംഖ്യ കുറയുന്നില്ല. പ്രതിദിന മരണം നാലായിരത്തിന് മുകളിൽ തന്നെ നിൽക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4, 209 മരണം റിപ്പോർട്ട് ചെയ്തു . 3.57 ലക്ഷം പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.

കൊവിഡ് രോഗികൾ കുത്തനെ കുറയുമ്പോഴും മഹാരാഷ്ട്ര,കർണാടക സംസ്ഥാനങ്ങളിൽ മരണനിരക്ക് കൂടുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 738 പേർക്കും , കർണാടകയിൽ 548 പേർക്കും തമിഴ്നാട്ടിൽ 397 പേർക്കും കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായി. 29, 911 പേർക്കുകൂടി മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതർ 50 ലക്ഷം കടന്നു.

Story Highlights: National Award winning cinematographer died due to covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here