പേഴ്സണൽ സ്റ്റാഫ് പാർട്ടിക്കാർ മതി; പരമാവധി 25 പേർ; പ്രായം 51ൽ താഴെ : സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ പിടിമുറുക്കി സിപിഐഎം. പേഴ്സണൽ സ്റ്റാഫ് പാർട്ടിക്കാർ മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. സ്റ്റാഫ് അംഗങ്ങളായി പരമാവധി 25 പേർ മതിയെന്നും തീരുമാനമായി. സ്റ്റാഫാകുന്ന സർക്കാർ ജീവനക്കാർക്ക് 51 വയസിൽ കൂടുതൽ പ്രായം പാടില്ലെന്നും തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാന സമിതി അംഗവും മുൻ രാജ്യഭാ എംപിയുമായ കെ.കെ. രാഗേഷിനെ തീരുമാനിച്ചിരുന്നു.
എം.വി ജയരാജൻ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പല വിവാദങ്ങളുമുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് രാഷ്ട്രീയ നിയമനം. പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ തന്നെ തുടരും.
Story Highlights: only party members be cm personal staff says cpim Secretariat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here