യുഎസ് സ്റ്റേറ്റ് സെക്രട്ടറി പശ്ചിമേഷ്യയിലെ സംഘർഷ ബാധിതാ മേഖലകൾ സന്ദർശിക്കും

ഇസ്രയേൽ-പലസ്തീൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിൽ ഇരും രാജ്യത്തിന്റെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകെൻ.
ഈജിപ്തിന്റെയും ഖത്തറിന്റെയും സമവായ ശ്രമത്തിനൊടുവിലാണ് ഗാസയിലെ വെടിനിർത്തൽ ഇസ്രയേൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വെടിനിർത്തൽ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെയും പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും രുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരെയും കൂടിക്കാഴ്ചയിൽ കാണും. അടുത്ത ആഴ്ചയോടെ സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
Story Highlights: US state secretary
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here