Advertisement

കോമാനു പകരം റെയ്ക്കാർഡ്?; ബാഴ്സയിലേക്ക് പഴയ പരിശീലകൻ തിരികെ എത്തുന്നു എന്ന് റിപ്പോർട്ട്

May 22, 2021
2 minutes Read
Rijkaard Koeman coach Barcelona

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തുനിന്ന് റൊണാൾഡ് കോമാൻ പുറത്താകുമെന്ന് റിപ്പോർട്ട്. കോമാനു പകരം ബാഴ്സയിലേക്ക് പഴ പരിശീലകൻ ഫ്രാങ്ക് റെയ്ക്കാർഡ് തിരികെ എത്തുമെന്നാണ് സൂചന. അതേസമയം, പരിശീലക സ്ഥാനത്ത് തുടരാൻ തനിക്ക് താത്പര്യമുണ്ടെന്നും അവസാന മത്സരങ്ങളിൽ ക്ലബ് വേണ്ടത്ര പിന്തുണ നൽകിയില്ലെന്നും കോമാൻ ആരോപിച്ചു.

നിലവിലെ ക്ലബ് പ്രസിഡൻ്റ് ജൊവാൻ ലപോർട്ടയ്ക്ക് റെയ്ക്കാർഡിനെ എത്തിക്കാൻ താത്പര്യമുണ്ട്. മുൻപ് ലപോർട്ട ബാഴ്സയുടെ പ്രസിഡൻ്റായിരുന്ന സമയത്താണ് റെയ്ക്കാർഡ് ആദ്യമായി ബാഴ്സയെ പരിശീലിപ്പിച്ചത്. 2003 മുതൽ 2008 വരെ ബാഴ്സയെ പരിശീലിപ്പിച്ച റെയ്ക്കാർഡ് യോഹാൻ ക്രൈഫ് ക്ലബിൽ സ്വീകരിച്ച ടികി ടാക ശൈലിയെ മികച്ച രീതിയിൽ നടപ്പിലാക്കിയ ആളാണ്. ഇക്കാലയളവിലാണ് ക്ലബിൻ്റെ ഏറ്റവും മികച്ച സൈനിംഗിൽ പെട്ട റൊണാൾഡീഞ്ഞോ ക്ലബിലെത്തുന്നത്. യൂത്ത് ടീമിൽ നിന്ന് വിക്ടർ വാൽഡസ്, ലയണൽ മെസി, സാവി ഹെർണാണ്ടസ്, ആന്ദ്രേ ഇനിയസ്റ്റ തുടങ്ങിയ താരങ്ങളെയും റെയ്ക്കാർഡ് സീനിയർ ടീമിലേക്കുയർത്തി. ഇവരൊക്കെ പിന്നീട് ക്ലബിൻ്റെ ഉയർച്ചയിൽ നിർണായക പങ്കുവഹിച്ചിരുന്നു. രണ്ട് ലാലിഗ കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും റെയ്ക്കാർഡിൻ്റെ കീഴിൽ ബാഴ്സ സ്വന്തമാക്കി. ബാഴ്സ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് റെയ്ക്കാർഡ്.

അതേസമയം, തനിക്ക് ക്ലബിൽ തുടരാൻ ആഗ്രഹമുണ്ടെന്ന് കോമാൻ പറഞ്ഞു. പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യുവിൻ്റെ സ്ഥാനമൊഴിയലും ക്ലബ് വിടുമെന്ന മെസിയുടെ ഭീഷണിയുമൊക്കെയായി ക്ലബിൻ്റെ സമ്മർദ്ദ ഘട്ടത്തിലാണ് കോമാൻ പരിശീലകനാവുന്നത്. മോശം പ്രകടനങ്ങളിലാണ് തുടങ്ങിയതെങ്കിലും പിന്നീട് ടൈറ്റിൽ റൈസിൽ റയലിനും അത്‌ലറ്റികോ മാഡ്രിഡിനും വെല്ലുവിളിയാവാൻ ബാഴ്സക്ക് കഴിഞ്ഞു. എന്നാൽ, അവസാന മത്സരങ്ങളിൽ വീണ്ടും പിന്നാക്കം പോയ ബാഴ്സ ഇനി കപ്പെടുക്കില്ലെന്ന് ഉറപ്പായി. ഇതോടെയാണ് കോമാൻ്റെ കസേരയ്ക്ക് വീണ്ടും ഇളക്കം തട്ടിത്തുടങ്ങിയത്.

Story Highlights: Frank Rijkaard may replace Ronald Koeman as coach of Barcelona

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top