Advertisement

ഗാസയിലെ മാധ്യമസ്ഥാപനങ്ങളെ ആക്രമിച്ച സംഭവം; അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് കെട്ടിട ഉടമ

May 22, 2021
1 minute Read

ഗാസയിൽ മാധ്യമ സ്ഥാപനങ്ങൾ നടത്തിയ ഇസ്രയേൽ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് കെട്ടിട ഉടമ.
മെയ് 15നാണ് ഗാസയിലെ അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രവർത്തിക്കുന്ന ജ്വാല ടവർ ഇസ്രയേൽ ആക്രമണത്തിൽ തകർന്നത്. യുഎസ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്, അൽ ജസീറ എന്നീ സ്ഥാപനങ്ങൾ ഉൾപ്പടെ ആക്രമണത്തിൽ തകർന്നിരുന്നു. ഒരു മാധ്യമപ്രവർത്തകൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പലസ്തീൻകാരനായ ജവാദ് മെഹ്ദി എന്ന കെട്ടിട ഉടമയാണ് അന്താരാഷ്ട്ര കോടതിയിൽ പരാതി നൽകിയത്. തന്റെ കെട്ടിടം തകർത്തതിലൂടെ ‘യുദ്ധക്കുറ്റ’മാണ് ഇസ്രയേൽ നടത്തിയതെന്ന് ജവാദ് മെഹ്ദി ആരോപിച്ചു. മാധ്യമ സ്ഥാപനങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തെ അന്താരാഷ്ട്ര സമൂഹം കടുത്ത ഭാഷയിലാണ് വിമർശിച്ചത്. അതേസമയം തകർന്ന കെട്ടിടത്തിൽ ആയുധധാരികൾ ഉണ്ടായിരുന്നെന്ന ഇസ്രയേൽ വാദം തള്ളിക്കളയുന്നതായി ജവാദ് മെഹ്ദിയുടെ അഭിഭാഷകൻ വ്യക്തമാക്കി.

Story Highlights: israel -palastine conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top