ടൗട്ടേ ചുഴലിക്കാറ്റ്; ഗോവയ്ക്ക് നഷ്ടം 146 കോടി രൂപ

ടൗട്ടേ ചുഴലിക്കാറ്റിൽ ഗോവയ്ക്ക് ആകെയുണ്ടായത് 146 കോടി രൂപയുടെ നഷ്ടം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. ചുഴലിക്കാരിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ വൈദ്യുതി നഷ്ടപ്പെട്ടിരുന്നു. വീടുകൾ തകരുകയും ആയിരക്കണക്കിന് വൃക്ഷങ്ങൾ പിഴുതെറിയപ്പെടുകയും ചെയ്തു. രണ്ട് പേരാണ് ചുഴലിക്കാറ്റിൽ പെട്ട് സംസ്ഥാനത്ത് മരണപ്പെട്ടത്.
സംഭവത്തിൽ എല്ലാ തരത്തിലുമുള്ള നഷ്ടം കണക്കാക്കിയിട്ടുണ്ടെന്ന് പ്രമോദ് സാവന്ത് അറിയിച്ചു. ടൗട്ടേയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം മത്സ്യതൊഴിലാളികൾ കടലിൽ പോയിരുന്നില്ല. ഇതും നഷ്ടങ്ങളുടെ കണക്കിൽ പെടുത്തിയിട്ടുണ്ട്. ദുരന്തനിവാരണ സേന ഇപ്പോഴും പ്രവർത്തനം നടത്തുന്നുണ്ട്.
അതീവ തീവ്രതയുള്ള ചുഴലിക്കാറ്റായിരുന്ന ടൗട്ടേ കരയിൽ പ്രവേശിച്ചതോടെ സാധാരണ ചുഴലിക്കാറ്റായിരുന്നു. മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്.
Story Highlights: Goa Government Pegs Losses Due To Cyclone Tauktae At ₹ 146 Crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here