‘ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ശക്തി’: പ്രകീർത്തിച്ച് സൗദി ദിനപത്രം

കൊവിഡ് മഹാമാരിക്കിടയിലും ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയെന്ന് സൗദി ദിനപത്രം. കൊവിഡിനെ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ നിരവധി വിമർശനങ്ങൾ നേരിട്ടെങ്കിലും രാജ്യത്തിന്റെ രാഷ്ട്രീയ ഘടന സുസ്ഥിരമാണെന്നും നരേന്ദ്രമോദിയും ബിജെപിയും സുരക്ഷിതരാണെന്നും റിപ്പോർട്ടിൽ പറയുന്നു. വികസ്വര രാജ്യങ്ങൾക്ക് ഇന്ത്യയോട് അസൂയയാണെന്നും അമേരിക്കൻ വിദേശനയ വിദഗ്ധൻ ഡോ.ജോൺ സി.ഹാൾസ്മാൻ എഴുതിയ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
കൊവിഡ് ഇന്ത്യയുടെ ആരോഗ്യ മേഖലയെ സാരമായ ബാധിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്ന് കുറ്റപ്പെടുത്തലുകളുണ്ടായി. പക്ഷേ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറുമെന്നുറപ്പാണ്. റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ രാഷ്ട്രീയഘടന സുസ്ഥിരമാണ്. 2024ഓടെ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറും. 2050 ആകുമ്പോഴേക്കും മൊത്തം ജിഡിപിയുടെ 15 ശതമാനം ഇന്ത്യക്ക് വഹിക്കാനാകും. ഡോ.ഹാൾസ്മാൻ പറഞ്ഞു.
Story Highlights: india remains rising power in world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here