Advertisement

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിക്ക്; തീരുമാനം നേരത്തെ എടുത്തത്; സിപിഐഎം

May 22, 2021
2 minutes Read

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന തീരുമാനം നേരത്തേയെടുത്തതെന്ന് സിപിഐഎം നേതൃത്വം. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു.

വകുപ്പ് വി അബ്ദുറഹ്മാന് നല്‍കിയതായി വന്ന വാര്‍ത്തകള്‍ ശരിയല്ല. ന്യൂനപക്ഷമെന്നാല്‍ ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ ചേര്‍ന്നതാണ്. വകുപ്പ് തുടര്‍ച്ചയായി ഒരു വിഭാഗത്തിന് നല്‍കുന്നതില്‍ മറുവിഭാഗത്തിന് പരാതി ഉണ്ടായിരുന്നു. അതിനാലാണ് വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയതെന്നുമാണ് സിപിഐഎം നേതൃത്വത്തിന്റെ വിശദീകരണം.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കിയ കാര്യം തനിക്ക് അറിയില്ലെന്നും മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞിരുന്നു. മന്ത്രിമാരുടെ വകുപ്പ് നിര്‍ണയിക്കുന്നത് പി കെ കുഞ്ഞാലിക്കുട്ടി അല്ലെന്നും മന്ത്രി പറഞ്ഞു. വിവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സിപിഐഎമ്മും ഇപ്പോള്‍ പറയുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Story Highlights: cpim, kerala, pinarayi vijayan, v abdurahiman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top