വി ഡി സതീശനെ സ്വാഗതം ചെയ്ത് മുല്ലപ്പള്ളി; ചെന്നിത്തല കാഴ്ച വച്ചത് മാതൃകാപരമായ പ്രവര്‍ത്തനം

നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തീരുമാനത്തെ കെപിസിസി സ്വാഗതം ചെയ്യുന്നു. വിജയാശംസകള്‍ നേരുന്നു. നല്ല നിയമസഭാ സാമാജികന്‍ ആണ്. നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
കെപിസിസി പ്രസിഡന്റായി തന്നെ എഐസിസിയാണ് നിയോഗിച്ചത്. പരാജയം ഏറ്റുവാങ്ങിയാല്‍ പാര്‍ട്ടിയെ ഇട്ടേച്ചുപോകുകയാണെങ്കില്‍ നിങ്ങള്‍ എന്തുപറയുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. ഇക്കാര്യത്തിലും എഐസിസി പെട്ടെന്ന് തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല കാഴ്ച വച്ചത് മാതൃകാപരമായ പ്രവര്‍ത്തനം. കഠിനാധ്വാനിയായി പാര്‍ട്ടിയുടെ യശസ് ഉയര്‍ത്തിപിടിക്കാന്‍ ശ്രമിച്ചു. നിയമസഭയില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി അഴിമതികള്‍ പുറത്തുകൊണ്ടുവന്നു. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളില്‍ ഒരാളായി ചെന്നിത്തലയെ ചരിത്രം രേഖപ്പെടുത്തും.
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത കാര്യം ദേശീയ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇക്കാര്യം തന്നെയറിയിച്ചത്. താരീഖ് അന്‍വറും പറഞ്ഞു. എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് അറിയില്ല. അതേസമയം മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സതീശനെ അഭിനന്ദിച്ചു. ഗ്രൂപ്പിന് അതീതമായി സതീശന് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നും സുധീരന്‍ ആശംസിച്ചു.
Story Highlights: v d satheesan, mullappally ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here