ബഹ്റൈനില്‍ നിന്ന് വീണ്ടും ഇന്ത്യയ്ക്ക് ഓക്‌സിജൻ സഹായം

ബഹ്റൈനില്‍ നിന്ന് വീണ്ടും ഇന്ത്യയ്ക്ക് ഓക്‌സിജൻ സഹായം. ഓക്‌സിജനുമായി നാവികസേനയുടെ കപ്പല്‍ പുറപ്പെട്ടു. ബഹ്‌റൈനിലെ പ്രവാസി ഇന്ത്യന്‍ സംഘടനകളും സ്വദേശി സംഘടനകളും നല്‍കിയ 760 ഓക്‌സിജന്‍ സിലിണ്ടറുകളും 10 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും വഹിച്ചാണ് ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് തര്‍കാഷ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്.
INS TARKASH @Indiannavy left Bahrain with a consignment of 760 Oxygen cylinders and 10 Oxygen concentrators, gifted by the local Indian and Bahraini organisations to India. Thank you Bahrain. Thank you Indian Community in Bahrain.#IndiaBahrainFriendship pic.twitter.com/Aud8KYRklX
— India in Bahrain (@IndiaInBahrain) May 20, 2021
അതേസമയം, ബഹ്‌റൈനും ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തിനും ഇന്ത്യന്‍ എംബസി നന്ദി അറിയിച്ചു. കൊവിഡ് പ്രതിരോധത്തിനായുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ശേഖരിക്കുന്നതിനുള്ള സമുദ്രസേതു-2 പദ്ധതി പ്രകാരം ഐഎന്‍എസ് തര്‍കാഷ് കഴിഞ്ഞ ദിവസമാണ് ബഹ്‌റൈനിലെത്തിയത്.
Story Highlights: Oxygen sends from Bahrain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here