Advertisement

പത്മരാജൻ സിനിമാ പുരസ്‌കാരം ജിയോ ബേബിക്കും ജയരാജിനും; കെ. രേഖയ്ക്കും മനോജ് കുറൂരിനും സാഹിത്യ പുരസ്‌കാരം

May 22, 2021
1 minute Read

വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി. പത്മരാജൻ്റെ പേരിലുള്ള പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ 2020-ലെ ചലച്ചിത്ര / സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള 15000 രൂപയുടെ അവാർഡ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയുടെ സംവിധായകനായ ജിയോ ബേബി നേടി. ‘ഹാസ്യം’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തിനുള്ള 25000 രൂപയുടെ പുരസ്‌കാരം ജയരാജും നേടി.

സംവിധായകൻ ബ്ലെസി ചെയർമാനും ശ്രീ. വിജയകൃഷ്ണൻ, ബീനാ രഞ്ജിനി എന്നിവർ അംഗങ്ങളായ സമിതിയാണ് അവാർഡുകൾ നിർണയിച്ചത്.

സാഹിത്യമേഖലയിൽ, മികച്ച നോവലിനുള്ള 20000 രൂപയുടെ പുരസ്‌കാരം നേടിയത് മനോജ് കുറൂരിന്റെ ‘മുറിവ്’ എന്ന നോവലാണ്. കെ രേഖ ‘അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും’ എന്ന ചെറുകഥയിലൂടെ മികച്ച ചെറുകഥാകൃത്തിനുള്ള 15000 രൂപയുടെ പുരസ്‌കാരവും നേടി.

കെ.സി. നാരായണന്‍ ചെയര്‍മാനും ശാരദക്കുട്ടി, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സാഹിത്യപുരസ്‌കാരങ്ങൾ നിർണയിച്ചത്.

പി പത്മരാജന്റെ ജന്മദിനമായ മെയ് 23ന് വിതരണം ചെയ്യേണ്ട പുരസ്‌കാരങ്ങള്‍ കൊവിഡ് സാഹചര്യത്തില്‍ പിന്നീട് സമ്മാനിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top