Advertisement

മുസ്ലിം ലീഗ് നേതൃനിരയിലും മാറ്റം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

May 22, 2021
Google News 1 minute Read
p k kunhalikutty

മുസ്ലിം ലീഗ് നേതൃനിരയില്‍ മാറ്റം ഉണ്ടാകുമെന്ന് നേതാവായ പി കെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയ രംഗത്തെ തലമുറ മാറ്റം സജീവ ചര്‍ച്ചയായിരിക്കെയാണ് ലീഗിന്റെ പ്രവര്‍ത്തന ശൈലിയിലും നേതൃ നിരയിലും സമൂല മാറ്റം വരുമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപനം. കീഴ്ഘടകങ്ങള്‍ മുതല്‍ മുകള്‍ തട്ട് വരെ മാറ്റം ഉണ്ടാകും.

സംഘടനക്ക് ഒപ്പം പാര്‍ലിമെന്ററി രംഗത്തും മാറ്റം ഉണ്ടാകും. മാറ്റങ്ങള്‍ താഴെ തട്ട് മുതല്‍ ആരംഭിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന സെക്രട്ടറി ആകുമെന്ന വാര്‍ത്ത തള്ളി കളഞ്ഞ കുഞ്ഞാലിക്കുട്ടി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് കുപ്രചാരണമാണെന്നും പ്രതികരിച്ചു. സംഘടന തലത്തിലെ സ്ഥാനങ്ങളിലേക്ക് താന്‍ ഇനിയില്ലെന്ന് പ്രഖ്യാപിച്ച കുഞ്ഞാലിക്കുട്ടി ദേശീയ ജനറല്‍ സെക്രട്ടറി പുതിയ ആള്‍ വേണമെന്നാണ് അഭിപ്രായമെന്നും വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് പിന്നാലെ കുഞ്ഞാലിക്കുട്ടിക്ക് എതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജയിക്കുമ്പോള്‍ പൂച്ചെണ്ട്, തോല്‍ക്കുമ്പോള്‍ സന്ദര്‍ഭം മനസിലാക്കി കുളം കലക്കലും കല്ലേറും, ഇതല്ലാം പതിവ് ആണെന്നായിരുന്നു കുഞ്ഞാലികുട്ടിയുടെ മറുപടി. ചരിത്രം പറഞ്ഞും വികാര ഭരിതനായും ആയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാര്‍ത്ത സമ്മേളനം.

Story Highlights: p k kunhalikutty, muslim league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here