Advertisement

തീരുമാനത്തെ അംഗീകരിക്കുന്നു; വി.ഡി സതീശന് ആശംസകൾ നേർന്ന് രമേശ് ചെന്നിത്തല

May 22, 2021
1 minute Read

വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാന്റ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. വി.ഡി സതീശന് ആശംസകൾ നേർന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തലയുടെ പ്രതികരണം.

‘കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിരുന്നു. വി.ഡി സതീശനെ നേതാവായി തെരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു. വി. ഡി സതീശന് അഭിനന്ദനങ്ങൾ… എല്ലാ ആശംസകളും നേരുന്നു’. ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

വി. ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാൻഡ്, തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഇതോടെ നേതൃമാറ്റം വേണമെന്ന ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചിരിക്കുകയാണ്. എംഎൽഎമാരുടെ പിന്തുണ ആദ്യ ഘട്ടത്തിൽ തന്നെ സതീശനായിരുന്നു. യുവ എംഎൽഎമാരുടെ ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് നിർണായകമായ തീരുമാനത്തിന് കാരണം. ഭരണപക്ഷം യുവനേതൃത്വത്തെ രംഗത്തിറക്കുമ്പോൾ പ്രതിപക്ഷം പഴയ തലമുറയിൽ നിൽക്കുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. രാഹുൽ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമായി. യുവ എംഎൽഎമാരുടെ നിലപാട് കാണാതെ പോകരുത്. കേരളത്തിൽ ഇപ്പോൾ എടുക്കുന്ന നിലപാട് ദേശീയ തലത്തിലും ഒരു സന്ദേശമാവും. അതുകൊണ്ട് തന്നെ എത്രയും വേഗം വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്.

Story Highlights: vd satheeshan, ramesh chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top