Advertisement

ചെല്ലാനം കടലാക്രമണം; ജനങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തണമെന്ന് വി.ഡി സതീശൻ

May 22, 2021
1 minute Read

ചെല്ലാനത്തെ കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നും ഇക്കാര്യം നിയമസഭയിലടക്കം ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തണം. വീടുകൾ തകർന്നവർക്ക് ഒരു വർഷത്തേക്ക് വാടകക്ക് താമസിക്കാനുള്ള സഹായം നൽകണംമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയെ നേരിൽ കണ്ട് ചെല്ലാനത്തെ പ്രശ്നങ്ങൾ ബോധിപ്പിക്കും.വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെല്ലാനത്ത് കടലാക്രമണമുണ്ടായ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Story Highlights: V D Satheeshan Visit Chellanam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top