അന്റാർട്ടിക് ഹിമഘടനയിൽ നിന്ന് തെന്നിമാറി കൂറ്റൻ മഞ്ഞുപാളി

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളി അന്റാർട്ടിക്കയുടെ വടക്കു പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ഹിമഭാഗമായ റോൺ ഐസ് ഷെൽഫിൽ നിന്നും തെന്നിമാറിയതായി യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇ.എസ്.എ.) ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് സ്ഥിരീകരിച്ചു. എ -76 എന്ന് പേരിട്ടിരിക്കുന്ന ഹിമപാതത്തിന് 4320 ചതുരശ്ര കിലോമീറ്റർ (ഇടുക്കി ജില്ലയുടെ വലുപ്പം) വലിപ്പമുണ്ടായിരുന്നു, ഇത് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പകുതിയാണ്. അന്റാർട്ടിക്കയിലെ വെഡ്ഡെൽ കടലിൽ 400,000 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള റോസ് ഐസ് ഷെൽഫിൽ നിന്ന് വിരൽ ആകൃതിയിലുള്ള മഞ്ഞുപാളിയാണ് തെന്നിമാറിയിരിക്കുന്നത്.
നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളിയാണിതെന്നു ശാസ്ത്രജ്ഞർ അറിയിച്ചു.
വിരലിന്റെ ആകൃതിയിലുള്ള മഞ്ഞുപാളിക്ക് 175 കിലോമീറ്റർ നീളം വരും. ഇതൊരു സാധാരണ പ്രക്രിയ ആണെന്നും കാലാവസ്ഥ വ്യതിയാനം മൂലമല്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
ഐസ് ഷെൽഫുകൾ കടലിൽ പൊങ്ങികിടക്കുന്നവയായതിനാൽ ഇവയിൽ നിന്ന് പാളികൾ അടർന്ന് മാറുന്നത് മൂലം സമുദ്ര നിരപ്പ് ഗണ്യമായി ഉയരില്ല. എന്നിരുന്നാലും, ഇത് അടുത്തുള്ള ഒരു ദ്വീപുമായി കൂട്ടിയിടിക്കുകയാണെങ്കിൽ, അത് കാര്യമായ നാശമുണ്ടാക്കാം.
ലോകത്ത് ഇതുവരെ കണ്ട ഏറ്റവും വലിയ മഞ്ഞുപാളി അന്റാർട്ടിക്കയിലെ റോസ് ഐസ് ഷെൽഫിൽ നിന്ന് അടർന്നു മാറിയ ബി–15 ആയിരുന്നു (10,877 ചതുരശ്ര കിലോമീറ്റർ). 21 വർഷം മുൻപാണ് ഇതു കാണപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here