Advertisement

കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നരേന്ദ്രമോദിയുടെ ചിത്രം നീക്കി ഛത്തീസ്ഗഡ്

May 23, 2021
Google News 0 minutes Read

കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി ഛത്തീസ്ഗഡ്. കേന്ദ്രത്തില്‍ നിന്ന് വാക്സിന്‍ ലഭിക്കാതായതിന് പിന്നാലെയാണ് തീരുമാനം.18 മുതല്‍ 44 വയസുവരെ പ്രായമുള്ളവരിലെ വാക്സിന്‍ വിതരണത്തിന് സംസ്ഥാന സര്‍ക്കാരണ് പണം ചെലവിടുന്നത്. 45 വയസിന് മുകളിലുള്ളവർക്ക് മാത്രമേ വാക്സിൻ നല്‍കൂവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതെന്ന് ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടിഎസ് സിംഗ് ഡിയോ എഎന്‍ഐയോട് വിശദമാക്കി.

പ്രധാനമന്ത്രിക്ക് പകരം മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്‍റെ ചിത്രമാണ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാക്സിന്‍ വിതരണത്തില്‍ നിന്ന് കേന്ദ്രം പിന്മാറിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ചിത്രം മാറ്റുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്‍റെ വാക്സിന്‍ വിതരണത്തിന് മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ലെന്നും 45വയസിന് മുകളിലുള്ളവരിലെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രമാകും ഉപയോഗിക്കുകയെന്നും സിംഗ് ഡിയോ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here