എയർ ഇന്ത്യയിലെ വിവര ചോർച്ച ; സൈബർ ആക്രമണം ആസൂത്രിത നീക്കമെന്ന് സിറ്റ കമ്പനി

എയർ ഇന്ത്യയിലെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചിരുന്ന സിറ്റ കമ്പനിയുടെ സെർവറുകൾക്ക് നേരെ നടന്നത് സൈബർ അക്രമണമെന്ന് അധികൃതർ. ഹാക്കർമാർ നടത്തിയത് അസൂത്രിതമായ നീക്കമെന്നും കമ്പനി പ്രതികരിച്ചു.
അതേസമയം എയർ ഇന്ത്യയിലെ വിവരചോർച്ചയിൽ കേന്ദ്രസർക്കാർ വിശദാംശങ്ങൾ തേടി. വിവരചോർച്ചയിൽ കേന്ദ്രസർക്കാർ വിശദാംശങ്ങൾ തേടി. വിവരചോർച്ച സംബന്ധിച്ച് ഡിജിസിഎയും റിപ്പോർട്ട് തേടിയിട്ടുണ്ട്. സൈബർ ആക്രമണത്തിൽ എയർ ഇന്ത്യയും പാസഞ്ചർ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയും അന്വേഷണം നടത്തുകയാണ്. ചോർത്തിയ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വെക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നും സൈബർ വിദ്ഗധർ വ്യക്തമാക്കുന്നു.
എയർ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ നേരിട്ട ഏറ്റവും വലിയ സൈബർ ആക്രമണത്തിന്റെ വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഡേറ്റ പ്രോസസറിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ചോർന്നത് 45 ലക്ഷം പേരുടെ ക്രഡിറ്റ് കാർഡ് ഉൾപ്പെടെ സ്വകാര്യ വിവരങ്ങളാണ്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിമാനകമ്പനിയെന്ന നിലയിൽ യാത്രക്കാരായ ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം വ്യക്തിവിവരങ്ങൾ ചോർന്നെന്നാണ് ആശങ്ക.
Story Highlights: Air India Data Leak
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here