ഒളിമ്പ്യന്‍ സുശീല്‍ കുമാറിന്റെ അറസ്റ്റ്; കൂടുതല്‍ വിശദാംശങ്ങളുമായി പൊലീസ്

മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഒളിമ്പ്യന്‍ സുശീല്‍ കുമാറിനെ അറസ്റ്റ് ചെയ്തത് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നെന്ന് ഡല്‍ഹി പൊലീസ്. മുണ്ട്കയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയോടെയാണ് സുശീല്‍ കുമാറിനെയും കൂട്ടുപ്രതി അജയ് കുമാറിനെയും ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തെന്നാണ് വിശദീകരണം.
20 ദിവസത്തോളം ഒളിവിലായിരുന്ന ഇരുവരെയും, സ്‌കൂട്ടറില്‍ സഞ്ചരിക്കവേ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം നാലിന് ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് മേഖലയില്‍ വച്ച് സുശീല്‍ കുമാറും കൂട്ടാളികളും സാഗര്‍ റാണയെയും സുഹൃത്തുക്കളെയും ക്രൂരമായി മര്‍ദിച്ചുവെന്നാണ് ആരോപണം.
ചികിത്സയിലായിരുന്ന സാഗര്‍ റാണ മെയ് അഞ്ചിന് മരിച്ചതോടെ സുശീല്‍ കുമാര്‍ ഒളിവില്‍ പോയി. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ സുശീല്‍ കുമാറിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. കൊലപാതകത്തില്‍ ഗുണ്ടാ നേതാക്കളുടെ അടക്കം പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Story Highlights: sushil kumar, arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here