Advertisement

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല; ബ്രസീൽ പ്രസിഡന്റിന് പിഴ ചുമത്തി

May 23, 2021
Google News 2 minutes Read

പൊതുപരിപാടിയിൽ കൊവി‍‍‍ഡ് മാനദണ്ഡങ്ങൾ ലംഘിച്ച ബ്രസീൽ പ്രസിഡന്റ് ജയര്‍ ബോൾസനാരോയ്ക്ക് പിഴ ചുമത്തി. ​ഗവർണറാണ് പിഴ ചുമത്തിയത്. കൊവിഡ് വ്യാപനത്തെ പിടിച്ചുനിർത്താൻ കഠിന ശ്രമത്തിലാണ് ബ്രസീൽ. ഇതിനിടയിലാണ് പ്രസി‍ഡന്റിന്റെ നിയമലംഘനം.

സംസ്ഥാനത്ത് പൊതുപരിപാടിയിൽ 100 ൽ കൂടുതൽ പേർ പങ്കെടുക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ​ഗവർണ‍ർ പറഞ്ഞു. എന്നാൽ സംഭവത്തോട് ബോൾസനാരോയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. പരിപാടിയിൽ ബോൾസനാരോ മാസ്ക് ധരിച്ചിരുന്നില്ല. കൊവിഡ് മരണങ്ങളിൽ ലോകത്ത് അമേരിക്ക കഴിഞ്ഞാൽ രണ്ടാം സ്ഥാനം ബ്രസീലിനാണ്.

Story Highlights: Brazil- President Jair Bolsonaro fined for breaking COVID public health rules

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here