മരുന്ന് വാങ്ങാനിറങ്ങിയ യുവാവിനെ മർദിച്ച സംഭവം; കളക്ടറെ സസ്‌പെൻഡ് ചെയ്തു

ഛത്തീസ്ഗഡിൽ ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാൻ പുറത്തിറങ്ങിയ യുവാവിനെ മർദിച്ച സംഭവത്തിൽ കളക്ടർക്കെതിരെ നടപടി. ജില്ലാ കളക്ടർ രൺബീർ ശർമയെയാണ് സസ്‌പെൻഡ് ചെയ്തത്.
ഛത്തിസ്ഗഡിലെ സൂരജ്പൂരിലാണ് സംഭവുണ്ടായത്. മരുന്ന് വാങ്ങാനിറങ്ങിയ യുവാവിനെ ലോക്ക്ഡൗൺ ലംഘിച്ചെന്ന പേരിൽ കളക്ടർ രൺബീർ ശർമ മർദിക്കുകയായിരുന്നു. ഇയാൾക്കൊപ്പം പൊലീസുകാരും യുവാവിനെ മർദിക്കുകയും മൊബൈൽ ഫോൺ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു.
A youth was beaten up by the police as he was out on streets in #Chhattisgarh‘s Surajpur district. On orders of the collector, police have also filed an FIR against the boy for over-speeding the bike when intercepted by the police pic.twitter.com/J4RPhG4FQ0
— TOI Cities (@TOICitiesNews) May 22, 2021
മർദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണുണ്ടായത്. തുടർന്നാണ് മുഖ്യമന്ത്രി ജില്ലാ കളക്ടർക്കെതിരെ നടപടിയെടുത്തത്.
Story Highlights: district collector suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here