Advertisement

കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഗ്രൂപ്പ് പ്രവര്‍ത്തനവും വീതം വയ്പും മാത്രം: ആര്‍ ചന്ദ്രശേഖരന്‍

May 23, 2021
Google News 1 minute Read
r chandrasekharan

കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി നടന്നിരുന്നത് ഗ്രൂപ്പ് പ്രവര്‍ത്തനവും വീതം വയ്പും മാത്രമായിരുന്നുവെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ ലഭിക്കുന്നത് തിരുവനന്തപുരത്ത് പോയി നില്‍ക്കുന്ന ലോക കള്ളന്മാര്‍ക്ക് എന്നും ആക്ഷേപം.

കോണ്‍ഗ്രസ് തിരിച്ചു വരണമെങ്കില്‍ ചുവരെഴുത്തുകള്‍ മനസിലാക്കാന്‍ നേതാക്കള്‍ക്ക് സ്വയം കഴിയണമെന്നും പോരായ്മകള്‍ നികത്തണമെന്നും ആര്‍ ചന്ദ്രശേഖരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവാകുന്നതോടെ വലിയ മാറ്റം കോണ്‍ഗ്രസില്‍ ഉണ്ടാകും. പ്രതിപക്ഷ നേതാവിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അനാവശ്യ സന്ദേശം നല്‍കി. പാര്‍ട്ടിയിലും സമഗ്രമായ മാറ്റം വേണമെന്നും കെപിസിസി പ്രസിഡന്റും മാറണമെന്നാണ് ആഗ്രഹമെന്നും ആര്‍ ചന്ദ്രശേഖരന്‍.

Story Highlights: congress, intuc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here