ഡൽഹിയിൽ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി

ഡൽഹിയിൽ മെയ് 31 വരെ ലോക്ക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 1600 കൊവിഡ് കേസുകളാണ്. 2.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. മെയ് 31ന് ശേഷം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുമാറ്റുമെന്നും പ്രത്യേക ഇളവുകൾ മാത്രം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ 19 മുതലാണ് ഡൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മാർച്ച് 31ന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ ഏറ്റവും കുറവാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഡൽഹിയിൽ 18നും 44നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ നിർത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമമാണെന്നും പ്രതിമാസം 80 ലക്ഷം ഡോസ് വാക്‌സിൻ വേണമെന്നും ആവശ്യപ്പെട്ട് അരവിന്ദ് കെജരിവാൾ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.
Story Highlights: delhi lockdown extended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here