Advertisement

പാർട്ടി നേതാക്കൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുകൾ; ബിജെപി ഐടി സെൽ അംഗം അറസ്റ്റിൽ

May 24, 2021
Google News 3 minutes Read
BJP IT cell posts

പാർട്ടി നേതാക്കൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുകൾ പങ്കുവച്ച ബിജെപി ഐടി സെൽ അംഗം അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. സൂറത്ത് സൈബർ ക്രൈം വിഭാഗമാണ് നിതേഷ് വനാനി എന്നയാളെ അറസ്റ്റ് ചെയ്തത്. 12 വ്യത്യസ്ത ഫേസ്ബുക്ക് പ്രൊഫൈലുകളിൽ നിന്നാണ് ഇയാൾ പോസ്റ്റുകൾ പങ്കുവച്ചിരുന്നത്. ഇയാളെ റിമാൻഡ് ചെയ്തു.

“സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയ നേതാക്കൾക്കെതിരെ പോസ്റ്റുകൾ പങ്കുവച്ച നിതേഷ് വനാനി എന്നയാളെ ഞങ്ങൾ അറസ്റ്റ് ചെയ്തു. 12 ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്നാണ് ഇയാൾ പോസ്റ്റുകൾ പങ്കുവച്ചിരുന്നത്. ആകെ 19 അക്കൗണ്ടുകളിൽ നിന്ന് ഇത്തരം പോസ്റ്റുകൾ പങ്കുവെക്കപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരെ കണ്ടെത്താൻ ശ്രമം നടത്തുകയാണ്.”- ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ പ്രശാന്ത് ഖോഖ്റ പറഞ്ഞു.

ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 153(a), 153(b), 292, 293, 294 (b), 470, 471, 417, 419, 120 (b), 34 and IT sections 66 (d), 67 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Story Highlights: BJP IT cell worker held for ‘objectionable’ posts against party leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here